തിരുവനന്തപുരം: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന-ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് തഴഞ്ഞതിനു പിന്നാലെ ഫേസ്ബുക്കില്‍ ഒരു സ്‌മൈലി മാത്രം പോസ്റ്റ് ചെയ്ത് മലയാളി താരം സഞ്ജു വി. സാംസന്റെ പ്രതികരണം. നേരത്തെ ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിലെടുത്തിരുന്നെങ്കിലും മൂന്നു മത്സരങ്ങളിലും സഞ്ജുവിന് കളിക്കാന്‍ അവസരം നല്‍കിയിരുന്നില്ല. ഇതിനു പിന്നാലെയാണ്‌ ഇപ്പോള്‍ വിന്‍ഡീസ് പരമ്പരയില്‍ നിന്നും താരത്തെ തഴഞ്ഞിരിക്കുന്നത്.

അതേസമയം സഞ്ജുവിന്റെ പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പോസ്റ്റിനു താഴെയുള്ള കമന്റുകള്‍ പലതും സെലക്ഷന്‍ കമ്മിറ്റിക്കെതിരായ മലയാളി ആരാധകരുടെ അമര്‍ഷവും പ്രതിഷേധങ്ങളുമാണ്, ഇത്‌ ബി.സി.സി.ഐയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് പേജുകളിലേക്കും നീണ്ടു.

sanju samson

മലയാളി ആയതുകൊണ്ടാണ് സഞ്ജുവിന് അവസരം ലഭിക്കാത്തതെന്നും ഡല്‍ഹിയിലോ മുംബൈയിലോ മറ്റോ ആയിരുന്നെങ്കില്‍ സഞ്ജു എന്നോ ടീമില്‍ കയറിയിട്ടുണ്ടാകുമെന്നും ആരാധകരുടെ കമന്റുകളിലുണ്ട്. തുടര്‍ച്ചയായി മോശം പ്രകടനം തുടരുന്ന ഋഷഭ് പന്തിന് വീണ്ടും അവസരം നല്‍കുന്നത് കൂടി ചൂണ്ടിക്കാട്ടിയാണ് പല പ്രതികരണങ്ങളും.

Content Highlights: sanju samson reaction after being dropped from upcoming series against west indies