ബെംഗളൂരു: സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ പോണ്ടിച്ചേരിയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിനിടെ കേരള ക്രിക്കറ്റ് ടീം നായകന്‍ സഞ്ജു സാംസണിന്റെ ഒരു കമന്റ് നവമാധ്യമങ്ങളില്‍ വൈറലാകുന്നു.
ആദ്യം ബാറ്റ് ചെയ്ത പോണ്ടിച്ചേരി 139 റണ്‍സ് വിജയലക്ഷ്യമാണ് കേരളത്തിന് മുന്നില്‍ വെച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം ബാറ്റുചെയ്യുമ്പോഴാണ് സഞ്ജുവിന്റെ ഡയലോഗും ബൗണ്ടറിയും പിറന്നത്. 11-ാം ഓവറില്‍ സച്ചിന്‍ ബേബിയ്‌ക്കൊപ്പം ബാറ്റുചെയ്യുകയായിരുന്ന സഞ്ജുവിനെ പോണ്ടിച്ചേരി സ്പിന്നര്‍ ശര്‍മ ചെറുതായൊന്നു ചൊറിഞ്ഞു.
ഇതുകേട്ട് അരിശം വന്ന സഞ്ജു 'കൊടുക്കട്ടെ ഞാനൊന്ന്...അവന്‍ ജാഡ കാണിക്കുന്നത് കണ്ടില്ലേ' എന്ന് സച്ചിനോട് പറഞ്ഞ് അടുത്ത പന്തില്‍ സ്റ്റെപ്പ് ഔട്ട് ചെയ്ത് ശര്‍മയുടെ പന്ത് ബൗണ്ടറി കടത്തി. തൊട്ടടുത്ത പന്തില്‍ ഒരു കിടിലന്‍ സിക്‌സുമടിച്ച് താരം അരിശം തീര്‍ത്തു.
Sanju Samson 👌👌 pic.twitter.com/TcWoqHfNU6
— Cric Zoom (@cric_zoom) January 12, 2021
സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്ത സഞ്ജുവിന്റെ ഈ ഡയലോഗും ഷോട്ടും നിമിഷനേരംകൊണ്ടാണ് വൈറലായത്. മത്സരത്തില്‍ കേരളം ആറുവിക്കറ്റിന് ജയിച്ചിരുന്നു. 32 റണ്‍സെടുത്ത സഞ്ജുവാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. ശ്രീശാന്തിന്റെ തിരിച്ചുവരവും ഈ മത്സരത്തിലൂടെയാണുണ്ടായത്.
Content Highlights: Sanju Samson dialogue during Kerala vs Puducherry Syed Mushtaq Ali Trophy