സാനിയ മിര്‍സയുടെ ഇഷ്ട ക്രിക്കറ്റ് താരം ആരെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. അത് ഷുഐബ് മാലിക്ക് തന്നെയാകും. എന്നാല്‍ ഷുഐബ് മാലിക്ക് കഴിഞ്ഞാല്‍ പിന്നെ ആരാകും? അതിനുള്ള ഉത്തരം ഇന്ത്യന്‍ ടെന്നീസ് താരം തുറന്നുപറഞ്ഞു. 

ട്വിറ്ററില്‍ സാനആന്‍സ്‌വേഴ്‌സ് എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് സാനിയ തന്റെ ഇഷ്ടതാരത്തെ കുറിച്ച് പറഞ്ഞത്. എം.എസ് ധോനിയോ വിരാട് കോലിയോ അല്ല സാനിയയുടെ ഇഷ്ടതാരം. അത് സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ്. 

നേരത്തെ ചലച്ചിത്രതാരം അനുഷ്‌ക ഷെട്ടിയും തന്റെ ഇഷ്ടതാരം ആരെന്ന് പറഞ്ഞിരുന്നു. ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡിനോടായിരുന്നു അനുഷ്‌കയ്ക്ക് ഇഷ്ടം.