ഹൈദരാബാദ്: ടെന്നിസ് താരം സാനിയ മിർസയുടെ സഹോദരി അനം മിർസ വിവാഹിതയാകുന്നു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍ ആസാദാണ് വരൻ.  വിവാഹിതനാകുന്നു. ഫാഷന്‍ സ്റ്റൈലിസ്റ്റാണ് അനം. ഇരുവരും തമ്മിലുള്ള അടുപ്പം സംബന്ധിച്ച് ഏറെക്കാലമായി അഭ്യൂഹം നിലനിൽക്കുന്നുണ്ടായിരുന്നു. ഒടുവിൽ സാനിയ തന്നെയാണ് വിവാഹവാർത്ത സ്ഥിരീകരിച്ചത്.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ആസാദുമൊത്തുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനൊപ്പം സാനിയ കുടുംബം എന്ന് കുറിച്ചതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. 

Sania Mirza Confirms Sister Anam's Marriage To Mohammad Azharuddin's Son In December

ഈ വര്‍ഷം ഡിസംബറിലാകും വിവാഹം. അസ്ഹറുദ്ദീന്റെ ആദ്യ ഭാര്യ നൗറീനിലുള്ള മകനാണ് ആസാദ്. ക്രിക്കറ്റ് താരമായ ആസാദ് ഗോവ രഞ്ജി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ അസ്ഹര്‍ ടീമിന്റെ കണ്‍സള്‍ട്ടന്റായി സ്ഥാനമേറ്റെടുത്തതിനു പിന്നാലെയാണ് ആസാദിനെ ടീമിലെടുത്തത്. ഇത് വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

Sania Mirza Confirms Sister Anam's Marriage To Mohammad Azharuddin's Son In December

Content Highlights: Sania Mirza Confirms Sister Anam's Marriage To Mohammad Azharuddin's Son In December