മുംബൈ: അനുഷ്‌ക ശര്‍മ്മയും വിരാട് കോലിയും ബോളിവുഡിലെയും ക്രിക്കറ്റിലെയും സുഹൃത്തുക്കള്‍ക്കായി മുംബൈയില്‍ കഴിഞ്ഞ ദിവസം വിവാഹസത്കാരം നടത്തിയിരുന്നു. അതിനിടയില്‍ യുവരാജ് സിങ്ങും സാഗരിക ഘാട്‌കെയും എടുത്ത ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയിയില്‍ ചിരി പടര്‍ത്തുന്നത്.

ഒരേ നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് യുവിയും സാഗരികയും വിവാഹത്തിനെത്തിയത്. പക്ഷേ അത് അവിചാരിതമായി സംഭവിച്ചതാണ്. തുടര്‍ന്ന് ഒരു രസത്തിന് സാഗരികയും ഭര്‍ത്താവ് സഹീര്‍ ഖാന്‍ ഇരുവരെയും ഒരുമിച്ചു നിര്‍ത്തി ഫോട്ടോയെടുത്തു. ഈ ഫോട്ടോ സാഗരിക ഇന്‍സ്റ്റഗ്രില്‍ അരാധകര്‍ക്കായി പങ്കുവെയ്ക്കുകയും ചെയ്തു.

പിന്നീട് കൂടുതല്‍ ട്വിസ്റ്റ് വന്നത്. ഈ ചിത്രത്തിന് യുവിയുടെ ഭാര്യ ഹെയ്‌സെല്‍ കീച്ച് കമന്റുമായി പ്രത്യക്ഷപ്പെട്ടു. സഹീറിന്റെ കോട്ടിനും സ്യൂട്ടിനും അനുയോജ്യമായ വസ്ത്രം ധരിച്ച് താനും സത്കാരത്തിന് വരണമെന്നായിരുന്നു ഹെയ്‌സലിന്റെ രസകരമായ കമന്റ്.

Yuvraj Singh

Content Highlights: Sagarika Ghatge pic with Yuvraj Singh makes his wife Hazel Keech jealous