ബലയിലെ മാന്ത്രികനാണ് ഉസ്താദ് സാക്കിര്‍ ഹുസൈൻ. സച്ചിൻ ക്രീസിലെ മാന്ത്രികനും. ഇരുവരും ഒത്തുചേർന്നപ്പോൾ അത് അന്നോളം കാണാത്തൊരു അപൂർവ ജുഗൽബന്ദിയായി. സച്ചിന്റെ കൈയിൽ ബാറ്റിന് പകരം താളവാദ്യമായിരുന്നുവെന്നു മാത്രം.

മുംബൈയില്‍ നടന്ന ചടങ്ങിലാണ് രണ്ട് ഇതിഹാസങ്ങള്‍ ഒരു വേദി പങ്കിട്ടത്. വേദിയില്‍ വെച്ച് തബലയുടെ പാഠങ്ങള്‍ സാക്കിര്‍ ഹുസൈന്‍ സച്ചിന് പഠിപ്പിച്ചു കൊടുത്തു. സച്ചിന്‍ അതിനനുസരിച്ച് മെല്ലെ തപ്പിത്തപ്പി താളം പിടിച്ചു.