ച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രീസില്‍ നില്‍ക്കുമ്പോഴുള്ള ക്രിക്കറ്റ് കമന്ററി നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. എന്നാല്‍ ഒരു പഴം പറിക്കുമ്പോഴുള്ള കമന്ററി കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ അതിനുള്ള അവസരം സച്ചിന്‍ തന്നെ ആരാധകര്‍ക്ക് നല്‍കിയിരിക്കുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലാണ് കമന്ററിയുടെ പശ്ചാത്തലത്തില്‍ സച്ചിന്‍ മരത്തില്‍ നിന്ന് നാരങ്ങ പറിക്കുന്നത്.

കൂട്ടുകാരോടൊപ്പം ഒഴിവുസമയം ചിലവഴിക്കുന്നതിനിടയിലാകും ഈ വീഡിയോ എടുത്തത്. ഒരു ഫാം ഹൗസ് പോലെ തോന്നുന്ന സ്ഥലത്ത് തോട്ടി ഉപയോഗിച്ചാണ് സച്ചിന്‍ നാരങ്ങ പറിക്കുന്നത്. പക്ഷേ നാരങ്ങ സച്ചിന്‍ ക്യാച്ച് ചെയ്യാന്‍ ശ്രമിച്ചെങ്കിലും താഴെ വീണുപോയി. 

ഈ വീഡിയോയുടെ തുടക്കത്തില്‍ സച്ചിന്‍ മാങ്ങയാണ് പറിക്കുന്നതെന്നാണ് കമന്ററിയില്‍ പറയുന്നത്. പക്ഷേ ഇത് മാങ്ങയല്ല...നാരങ്ങയാണെന്ന്.. സച്ചിന്‍ തിരുത്തുന്നുണ്ട്. 

 

 

It’s a six ..... errr it’s a limboo 😃

A post shared by Sachin Tendulkar (@sachintendulkar) on

Content Highlights: Sachin Tendulkar Enjoys Vacation Limboo