ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി 20യിലെ ഉജ്ജ്വലപ്രകടനത്തിനുശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബി.സി.സി.ഐ. വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടു. സഹതാരം യുസ്വേന്ദ്ര ചാഹല്‍ അദ്ദേഹത്തെ ഇന്റര്‍വ്യു ചെയ്യുകയാണ്. 

സിക്‌സ് അടിക്കുന്നതിന്റെ രഹസ്യമാണ് ചാഹല്‍ ചോദിച്ചത്. മത്സരത്തില്‍ രോഹിത് ആറ് സിക്‌സുകളാണ് നേടിയത്. രോഹിതിന്റെ മറുപടി ഇങ്ങനെ.

''സിക്‌സടിക്കാന്‍ വലിയ ശരീരമോ മസിലുകളോ വേണമെന്നില്ല. നിങ്ങള്‍ക്കും (ചാഹലിനും) അടിക്കാവുന്നതേയുള്ളൂ. ശക്തി മാത്രമല്ല പ്രധാനം. നല്ല ടൈമിങ് വേണം. പന്ത് ബാറ്റിന്റെ മധ്യത്തില്‍ കൊള്ളണം. തല ഉയര്‍ന്നുനില്‍ക്കണം. അങ്ങനെ കുറെ കാര്യങ്ങളുണ്ട്. ബംഗ്ലാദേശിനെതിരേ ഞാന്‍ തുടര്‍ച്ചയായി മൂന്ന് സിക്‌സടിച്ചു. എങ്കില്‍പ്പിന്നെ, ആറായാലെന്താ എന്ന തോന്നല്‍. എന്നാല്‍, നാലാം പന്ത് മിസ് ആയി. എങ്കില്‍പ്പിന്നെ സിംഗിളെടുക്കാം എന്ന് നിശ്ചയിച്ചു.'

 

Content Highlights: Rohit Sharma Trolls Yuzvendra Chahal On His Muscles