ന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ആദ്യ ട്വന്റി-20 മത്സരത്തിന് പിന്നാലെ ചര്‍ച്ചയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഒമ്പത് വര്‍ഷം മുമ്പുള്ള ട്വീറ്റ്. 'ജയ്പുരില്‍ എത്തി. അതെ, ഞാന്‍ ആണ് ടീമിനെ നയിക്കുന്നത്. നായകന്‍ എന്ന നിലയിലുള്ള കൂടുതല്‍ ഉത്തരവാദിത്തം മികച്ച രീതിയില്‍ കൈകാര്യം ചെയ്യും' 2012 നവംബര്‍ ഏഴ് ഡേറ്റുള്ള ട്വീറ്റില്‍ രോഹിത് പറയുന്നു. 

അന്നത്തെ രഞ്ജി ട്രോഫിയില് മുംബൈയുടെ ക്യാപ്റ്റനായ ശേഷമുള്ള ട്വീറ്റായിരുന്നു അത്. അന്ന് ക്യാപ്റ്റനായ ശേഷം ആദ്യ മത്സരം ജയ്പുര്‍ കെഎല്‍ സയ്‌നി ഗ്രൗണ്ടിലായിരുന്നു. ഇന്ത്യയുടെ ക്യാപ്റ്റനായും ആദ്യ മത്സരം ജയ്പുരില്‍ കളിക്കാന്‍ രോഹിതിന് കഴിഞ്ഞു. ഈ യാദൃശ്ചികതയാണ് ആരാധകര്‍ ചര്‍ച്ചയാക്കിയത്. 

ന്യൂസീലന്‍ഡിനെതിരേ ആദ്യ ട്വന്റി-20യില്‍ ഇന്ത്യ മികച്ച വിജയം നേടി. 165 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ട് പന്ത് ശേഷിക്കെ അഞ്ചു വിക്കറ്റിന് വിജയിച്ചു. 

Content Highlights: Rohit Sharma's Nine Year Old Tweet Is Viral India vs New Zealand