മുംബൈ: ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ ബൗളിങ് ആക്ഷന്‍ അനുകരിച്ച് രോഹിത് ശര്‍മയുടെ ഒരു വയസുകാരിയായ മകള്‍ സമൈറ. ഇതിന്റെ വീഡിയോ ആരാധകര്‍ക്കായി ബുംറ ട്വിറ്ററിലൂടെ പങ്കുവെച്ചു. 'ഞാന്‍ ചെയ്യുന്നതിനേക്കാള്‍ നന്നായി അവള്‍ ചെയ്യുന്നുണ്ട്. ഞാന്‍ അവളുടെ ആരാധകനായിക്കഴിഞ്ഞു'. വീഡിയോക്കൊപ്പം ബുംറ ട്വീറ്റ് ചെയ്തു.

രോഹിതും സമൈറയുമാണ് വീഡിയോയിലുള്ളത്. നടക്കാന്‍ ശ്രമിക്കുന്ന സമൈറയോട് 'ബും-ബും കാണിക്കൂ' എന്ന് അമ്മ റിതിക പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇതോടെ സമൈറ കൈ കൊണ്ട് ബൗളിങ് ആക്ഷന്‍ കാണിക്കുകയായിരുന്നു. റിതികയാണ് ഈ നിമിഷം മൊബൈലില്‍ പകര്‍ത്തിയത്.

ഐ.പി.എല്‍ ടീം മുംബൈ ഇന്ത്യന്‍സിലെ സഹതാരങ്ങളാണ് രോഹിതും ബുംറയും. നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ രോഹിതും ബുംറയും ലൈവ് ചാറ്റ് ചെയ്തിരുന്നു. നിലവില്‍ ഏകദിന ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതാണ് ബുംറ.

content highlights: rohit sharma's daughter imitates jasprit bumrah's bowling action