മുംബൈ: പുതിയ ലുക്കില്‍ എത്തിയ ഇന്ത്യയുടെ ഏകദിന, ട്വന്റി-20 ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ രസകരമായി ട്രോളി സഹതാരങ്ങള്‍. ക്ലീന്‍ ഷേവിലുള്ള തന്റെ പുതിയ ലുക്ക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയായിരുന്നു രോഹിത്.

നിമിഷങ്ങള്‍ക്കുള്ളില്‍ ഈ ചിത്രം വൈറലായി. ആറു മണിക്കൂറിനുള്ളില്‍ 1.2 മില്ല്യണ്‍ ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്. ആരാധകരുടെ പ്രതികരണങ്ങളാല്‍ കമന്റ് ബോക്‌സും നിറഞ്ഞു.

രോഹിതിന്റെ ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സ്, ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളായ ഖലീല്‍ അഹമ്മദ്, സൂര്യകുമാര്‍ യാദവ് എന്നിവരും കമന്റുകളുമായെത്തി. പുതിയ ലുക്ക് രോഹിതിന് ചേരുന്നുണ്ട് എന്നായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ കമന്റ്. അണ്ടര്‍-19 ലുക്ക് ആണെന്നായിരുന്നു ഖലീലിന്റെ കമന്റ്. 

പരിക്കിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ രോഹിത് കളിക്കുന്നില്ല. കെഎല്‍ രാഹുലാണ് പകരം ഇന്ത്യയെ നയിക്കുന്നത്. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് രോഹിത്. 

comment

Content Highlights: Rohit Sharma Debuts New Look, Receives Hilarious Reactions From Teammates