മുംബൈ: മകൾ സമൈറയ്ക്കൊപ്പമുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയുടെ ചിത്രം ചർച്ചയാകുന്നു. പ്ലാസ്റ്റിക് വസ്തുക്കളുടെ ദൂഷ്യഫലങ്ങളെ കുറിച്ച് രോഹിത് സമൈറയെ പഠിപ്പിക്കുന്ന ചിത്രമാണിത്. സ്ട്രോ ഉപയോഗിച്ച് ജ്യൂസ് കുടിക്കുന്ന രോഹിതിനെ നോക്കുന്ന സമൈറയാണ് ചിത്രത്തിലുള്ളത്.

'കടലിനോടുള്ള ഞങ്ങളുടെ സ്നേഹത്തെ കുറിച്ചും പ്ലാസ്റ്റിക് സ്ട്രോകളുടെ ദൂഷ്യഫലങ്ങളെ കുറിച്ചും ചർച്ച ചെയ്യുകയാണ് ഞങ്ങൾ'. ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ രോഹിത് പറയുന്നു. ഇത്തരം കാര്യങ്ങൾ ചെറുപ്പത്തിൽ തന്നെ കുട്ടികളെ പഠിപ്പിക്കൂ എന്നും രോഹിത് പോസ്റ്റിൽ വ്യക്തമാക്കുന്നു. ശനിയാഴ്ച്ച രാവിലെ എടുത്ത ചിത്രമാണിത്.

നിരവധി ആരാധകരാണ് ഈ ചിത്രത്തിന് പ്രതികരണവുമായെത്തിയത്. ഇന്ത്യൻ ടീമിൽ രോഹിതിന്റെ സഹതാരമായ യുസ്വേന്ദ്ര ചാഹലും കമന്റുമായെത്തി. 2015-ൽ വിവാഹിതരായ രോഹിതിനും റിതിക സജ്ദേഹിനും 2018 ഡിസംബർ 30-നാണ് മകൾ ജനിച്ചത്.

Content Highlights: Rohit Sharma daughter Samaira say no to plastic