മുംബൈ: ട്വിറ്ററില്‍ പുതിയൊരു ചാലഞ്ചിന് തുടക്കമിട്ടിരിക്കുകയാണ് ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ഉപനായകന്‍ രോഹിത് ശര്‍മ. ബാറ്റ് ഫ്ലിപ്പ് ചാലഞ്ച്. പന്ത് പരമാവധി ബാറ്റ് കൊണ്ട് തട്ടി നിലത്ത് വീഴാതെ നോക്കണം. ഇടയ്ക്ക് ബാറ്റ് എറിഞ്ഞ് പിടിച്ച് വീണ്ടും പന്ത് തട്ടണം. താന്‍ ഒരു മിനിറ്റിനുള്ളില്‍ പല തവണ ഇങ്ങനെ ബാറ്റ് ഫ്ലിപ്പ് ചെയ്തുവെന്ന് പറയുന്നുണ്ട് ട്വിറ്റര്‍ വീഡിയോയില്‍ രോഹിത്.

ഈ വെല്ലുവിളി ഏറ്റെടുക്കുന്നവര്‍ക്ക് രോഹിതിനെ നേരില്‍ കാണാനുള്ള അവസരമാണ് ലഭിക്കുക.

രോഹിതിനെ ട്വീറ്റിന് വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ഓരോ ആള്‍ക്കാരും അവരവരുടെ ചാലഞ്ച് വീഡിയോകള്‍ ഇതിന് മറുപടിയായി പോസ്റ്റ് ചെയ്യുന്നുണ്ട്.

Content Highlights: Rohit Sharma BatFlipChallenge ICC Cricket World Cup Mumbai Indians