നാഗ്പുര്‍: മൂന്നാം ട്വന്റി 20-യിലും ഋഷഭ് പന്തിന്റെ പ്രകടനത്തില്‍ മാറ്റമൊന്നും വന്നില്ല. ഒമ്പത് പന്തുകള്‍ മാത്രം നേരിട്ട് വെറും ആറു റണ്‍സുമായി പന്ത് മടങ്ങി. ലഭിക്കുന്ന അവസരങ്ങളിലെല്ലാം നിരാശപ്പെടുത്തുന്ന പന്തിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വര്‍ധിക്കുകയാണ്.

പന്തിനെ വിമര്‍ശിക്കരുതെന്നും മാധ്യമങ്ങള്‍ കുറച്ചു കാലത്തേക്ക് താരത്തില്‍ നിന്നും ശ്രദ്ധ തിരിക്കണമെന്നും രോഹിത് ശര്‍മ പറഞ്ഞിരുന്നെങ്കിലും സഞ്ജു സാംസണെയും ഇഷാന്‍ കിഷനെയും പോലുള്ള താരങ്ങള്‍ ഒരവസരത്തിനായി കാത്തുനില്‍ക്കുമ്പോള്‍ തുടരെത്തുടരെ പരാജയപ്പെടുന്ന പന്തിന് വീണ്ടും അവസരം നല്‍കുന്ന ടീം മാനേജ്‌മെന്റിന്റെ നടപടിയോട് യോജിക്കാനാകില്ലെന്നാണ് ആരാധകരുടെ പക്ഷം. 

Rishabh Pant's flurry of errors against Bangladesh

നാഗ്പുരില്‍ നടന്ന മത്സരത്തിലും വമ്പനടിക്ക് പോയ പന്ത് കുറ്റി തെറിച്ചാണ് മടങ്ങിയത്. വിക്കറ്റിനു പിന്നിലും നിരാശ നല്‍കുന്നതാണ് പന്തിന്റെ പ്രകടനം. ഇതോടെ ധോനിയെ ടീമിലേക്ക് തിരിച്ചെത്തിക്കണമെന്ന മുറവിളികളും ശക്തമായി. പന്ത് തുടരെ പരാജയപ്പെടുമ്പോഴും ടീമിലെടുത്ത സഞ്ജുവിന് ഒരു അവസരമെങ്കിലും നല്‍കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാകാത്തത് ആരാധകരെ ആശ്ചര്യപ്പെടുത്തുന്നുണ്ട്.

Rishabh Pant's flurry of errors against Bangladesh

ഇങ്ങനെ പോകുകയാണെങ്കില്‍ ധോനി വിരമിക്കുന്നതിനു മുമ്പ് പന്തിന് വിരമിക്കേണ്ടിവരുമെന്നും സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു. നിരവധി ട്രോളുകളാണ് പന്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

Rishabh Pant's flurry of errors against Bangladesh

Rishabh Pant's flurry of errors against Bangladesh

Content Highlights: Rishabh Pant's flurry of errors against Bangladesh