ചെന്നൈ: ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 പ്രേക്ഷക പ്രീതി സ്വന്തമാക്കി മുന്നേറുകയാണ്. ആമസോണില്‍ റിലീസ് ചെയ്ത ചിത്രത്തെ കുറിച്ചുള്ള പുകഴ്ത്തലുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയേ. ഇപ്പോഴിതാ ദൃശ്യം 2ന്റെ ആരാധക വൃന്ദത്തിലേക്ക് വന്നുചേര്‍ന്നിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍. അശ്വിന്‍.

ദൃശ്യം 2 കണ്ട് ട്വിറ്ററിലൂടെയാണ് താരം തന്റെ പ്രതികരണം അറിയിച്ചത്. 'ദൃശ്യം 2-ല്‍ കോടതിക്കുള്ളില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ്കുട്ടി സൃഷ്ടിച്ച ട്വിസ്റ്റ് കണ്ട് ചിരിച്ചുപോയി. ഇതുവരെ ചിത്രം കാണാത്തവരുണ്ടെങ്കില്‍ ദൃശ്യം 1 മുതല്‍ കാണുക. മികച്ച ചിത്രമാണ്. വളരെ മികച്ച ചിത്രം'  അശ്വിന്‍ ട്വിറ്ററില്‍ കുറിച്ചു.

Ravichandran Ashwin reviews Drishyam 2 calls the twist fabulous

മോഹന്‍ലാലും മീനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സിദ്ധിഖ്, മുരളി ഗോപി, സായ്കുമാര്‍, ആശാ ശരത്, അന്‍സിബ ഹസന്‍, എസ്തര്‍ തുടങ്ങിയവരും വേഷമിട്ടിട്ടുണ്ട്.

Content Highlights: Ravichandran Ashwin reviews Drishyam 2 calls the twist fabulous