റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റും വിജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരിയിരുന്നു. മൂന്നു ടെസ്റ്റില്‍ നിന്നായി 529 റണ്‍സടിച്ചുകൂട്ടിയ രോഹിത് ശര്‍മ ഓപ്പണറായുള്ള അരങ്ങേറ്റം അടിപൊളിയാക്കിയെങ്കിലും സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം കോച്ച് രവി ശാസ്ത്രിയാണ്.

മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ കളി നടക്കുമ്പോള്‍ ശാസ്ത്രി ഡ്രസ്സിങ് റൂമിലിരുന്ന് ഒന്ന് മയങ്ങി. ഇതിന്റെ ചിത്രവും പുറത്തുവന്നതോടെ സംഗതി ട്രോളന്മാര്‍ അങ്ങ് ഏറ്റെടുത്തു. 

നിരവധി ട്രോളുകളാണ് ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഹിസ്റ്ററി ക്ലാസില്‍ ഇരിക്കുന്നതുപോലെയെന്നാണ് ശാസ്ത്രിയുടെ ചിത്രം വെച്ചുള്ള ഒരു ട്രോള്‍. 10 കോടി രൂപ വിലയുള്ള ഉറക്കമെന്നാണ് മറ്റൊരു ട്രോള്‍. ഇന്ത്യന്‍ പരിശീലകന്റെ വാര്‍ഷിക കരാര്‍ തുക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ടാണിത്.

Ravi Shastri Napping During the match makers trolls

അതേസമയം മൂന്നാം ടെസ്റ്റിന്റെ ഒരു ദിനം ശേഷിക്കെ ഇന്നിങ്സിനും 202 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ വിജയം. രണ്ടാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്ക 133 റണ്‍സിന് പുറത്തായി.

Ravi Shastri Napping During the match makers trolls

Ravi Shastri Napping During the match makers trolls

Content Highlights: Ravi Shastri Napping During the match makers trolls