വിജയവാഡ: രഞ്ജി ട്രോഫി മത്സരം നടക്കുന്ന മൈതാനത്ത് പാമ്പ് എത്തിയതോടെ കളിമുടങ്ങി.

രഞ്ജി ട്രോഫി ഗ്രൂപ്പ് എയിലെ ആന്ധ്ര - വിദര്‍ഭ മത്സരത്തിനു മുമ്പായി താരങ്ങള്‍ മൈതാനത്ത് ഇറങ്ങിയപ്പോഴാണ് പാമ്പിനെ കണ്ടത്. വിജയവാഡയിലെ ഡേ. ഗോകരാജു ലിയാല ഗംഗാരാജു എ.സി.എ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു മത്സരം.

പാമ്പ് മൈതാനത്തുകൂടി നീങ്ങുന്ന വീഡിയോ ബി.സി.സി.ഐ ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അധികം താമസിയാതെ മത്സരം പുനഃരാരംഭിക്കാനായി. 

മത്സരത്തില്‍ ടോസ് നേടിയ വിദര്‍ഭ ക്യാപ്റ്റന്‍ ഫായിസ് ഫൈസല്‍ ആന്ധ്രയ്‌ക്കെതിരേ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ താരം ഹനുമ വിഹാരിയാണ് ആന്ധ്രയെ നയിക്കുന്നത്.

Content Highlights: Ranji Trophy match delayed after a snake made a visit In Vijayawada ground