തിരുപ്പതി: റിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവ് പി.വി സിന്ധുവും പരിശീലകന്‍ ഗോപീചന്ദും തിരുപ്പതിയിലെത്തി നേര്‍ച്ച നിറവേറ്റി. തിരുപ്പതി തിരുമലയിലെ വെങ്കിടേശ്വര ക്ഷേത്രത്തിലെത്തിയാണ് ഇരുവരും ഒളിമ്പിക്‌സിലെ മികച്ച പ്രകടനത്തില്‍ ദൈവത്തിനോടുള്ള നന്ദി അറിയിച്ചത്.
ഒളിമ്പിക്‌സില്‍ സിന്ധുവിന് മെഡല്‍ ലഭിക്കുകയാണെങ്കില്‍ തിരുപ്പതിയിലെത്തി തല മുണ്ഡനം ചെയ്യാമെന്ന് നേര്‍ച്ച നേര്‍ന്നിരുന്നതായി ഗോപീചന്ദ് പറഞ്ഞു.
റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ ലഭിച്ചത് വെങ്കിടേശ്വരന്റെ അനുഗ്രഹം കൊണ്ടാണെന്നും റിയോയിലേക്ക് പോകുന്നതിന് മുമ്പ് തിരുപ്പതിയിലെത്തി അനുഗ്രഹം വാങ്ങിയിരുന്നുവെന്നും സിന്ധു വ്യക്തമാക്കി. ക്ഷേത്രത്തിലെ പവിത്രമായ പട്ട് തുണിയും പ്രസാദവും നല്‍കിയാണ് ഇരുവരെയും ക്ഷേത്ര ഭാരവാഹികള്‍ സ്വീകരിച്ചത്.