തിരുവനന്തപുരം: കേരളത്തിന്റെ സ്നേഹം അറിഞ്ഞ്, കേരളത്തെ സ്നേഹിച്ച് ഒളിമ്പിക് ബാഡ്മിന്റണ്‍ വെള്ളി മെഡല്‍ ജേതാവ് പി.വി സിന്ധു. തിരുവനന്തപുരത്ത് ഒളിമ്പിക് മെഡല്‍ ജേതാക്കളെ ആദരിക്കാനായി സംഘടിപ്പിച്ച ചടങ്ങിനെത്തിയതായിരുന്നു സിന്ധു.
കായികപരമായും വിദ്യാഭ്യാസപരമായും കേരളം ഏറെ മുന്നിലാണെന്നും കേരളത്തോട് ഒരുപാട് ഇഷ്ടമാണെന്നും ചടങ്ങില്‍ സംസാരിക്കവെ സിന്ധു പറഞ്ഞു. കേരളം നല്കിയ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദിയുണ്ടെന്ന് ഗുസ്തിയില്‍ വെങ്കലം നേടിയ സാക്ഷി പറഞ്ഞു.
തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ സിന്ധുവിനും സാക്ഷിക്കും പരിശീലകരായ ഗോപിചന്ദിനും കുല്‍ദീപ് സിംഗിനും ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. സിന്ധുവിന് 50 ലക്ഷവും സാക്ഷിക്ക് 25 ലക്ഷവും പരിശീലകര്‍ക്ക് യഥാക്രമം പത്ത്, അഞ്ച് ലക്ഷം രൂപയുമാണ് സമ്മാനിച്ചത്. ഓട്ടോബാന്‍ കാര്‍ റെന്റല്‍ എം.ഡി മുക്കാട്ട് സെബാസ്റ്റ്യനാണ് സമ്മാനം സ്പോണ്സര് ചെയ്തത്.
(ഫോട്ടോ: ജി.ബിനുലാല്‍)