മുംബൈ: ഒരു കണ്ണിറുക്കലിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായ പുതുമുഖ നടിയാണ് പ്രിയ പ്രകാശ് വാര്യർ. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലൗവിലെ മാണിക്യ മലരായ പൂവി എന്ന പാട്ടിലെ രംഗത്തിലൂടെ പ്രിയ എല്ലാവരുടേയും ഹൃദയത്തില്‍ കയറിപറ്റുകയായിരുന്നു. ഇന്ത്യക്കുള്ളില്‍ മാത്രമല്ല, അങ്ങ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമില്‍ വരെ പ്രിയയുടെ ആരാധകരുണ്ട്.

രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ആറു വിക്കറ്റ് വീഴ്ത്തി ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എന്‍ഗിഡിയെ ഓര്‍മ്മയില്ലേ, ആ ലുങ്കിയാണ് പ്രിയയുടെ കണ്ണിറുക്കലില്‍ വീണത്. ഇതിന്റെ ഒരു വീഡിയോ ലുങ്കി ട്വീറ്റ് ചെയ്തിട്ടുണ്ട്.  

ക്യാമയ്ക്ക് മുന്നില്‍ നാണംകുണുങ്ങി  നില്‍ക്കുന്ന ലുങ്കിയും ലുങ്കിയെ നോക്കി കണ്ണിറുക്കുന്ന പ്രിയയുമാണ് വീഡിയോയിലുള്ളത്. അങ്ങനെ വാലെന്റെയ്ന്‍സ് ഡേ കഴിഞ്ഞു എന്ന കുറിപ്പോടെയാണ് ലുങ്കി വീഡിയോ പങ്കുവെച്ചത്. 

പോര്‍ട്ട് എലിസബത്തില്‍ നടന്ന അഞ്ചാം ഏകദിനത്തിലും ലുങ്കി നാല് വിക്കറ്റെടുത്തിരുന്നു. ഐ.പി.എല്‍ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടിയാണ് ലുങ്കി കളിക്കുക.

Content Highlights:  Priya Prakash Varrier has a new admirer in South African cricket