മലേഷ്യയിൽ ഗോൾമുഖത്തേയ്ക്ക് വെടിയുണ്ട കണക്ക് ചീറിപ്പാഞ്ഞുവന്ന പാക്പന്തുകൾ തടയുക മാത്രമല്ല ശ്രീജേഷ് ചെയ്തത്. വെടിയുണ്ടകളെ ഭയക്കാതെ അതിർത്തി കാക്കുന്ന പട്ടാളക്കാർക്ക് നൽകിയ വാക്ക് പാലിക്കുക കൂടിയാണ്.

മലേഷ്യയിലെ ക്വാന്‍ടെനില്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിൽ പങ്കെടുക്കാൻ മലേഷ്യയിലേക്ക് പോകും മുമ്പ് ബെംഗളൂരു സായിയില്‍ നടന്ന പരിശീലനത്തിനിടെ ശ്രീജേഷ് ഇന്ത്യ പാകിസ്താനെ തോല്‍പ്പിക്കുമെന്ന് പറഞ്ഞിരുന്നു.  ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ആവേശം നിറഞ്ഞതാകുമെന്നും പാകിസ്താനോട് പരാജയപ്പെട്ട് ഇന്ത്യന്‍ സൈനികരെ നിരാശരാക്കാതിരിക്കാനാണ് ഞങ്ങളുടെ ശ്രമമെന്നും ശ്രീജേഷ് അന്ന് പറഞ്ഞു. രാജ്യത്തെ സംരക്ഷിക്കാനായി അതിര്‍ത്തികളിൽ ജീവന്‍ ത്യജിക്കുന്നവരാണ് പട്ടാളക്കാരെന്ന് പറഞ്ഞ ശ്രീജേഷ് ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താനെതിരെ വിജയിക്കുകകയാണ് ലക്ഷ്യമെന്ന് സൂചിപ്പിച്ചത്. ഈ വാക്കാണ് പാകിസ്താനെതിരായ ജയത്തിലൂടെ ശ്രീജേഷ് പാലിച്ചത്.

ReadMore: അതിര്‍ത്തിയിലെ സൈനികര്‍ക്കായി പാകിസ്താനെ തോല്‍പ്പിക്കുമെന്ന് ശ്രീജേഷ്