കറാച്ചി: റണ്‍ഔട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ എത്രയും പെട്ടെന്ന് ക്രീസിലെത്താന്‍ എന്തുചെയ്യും? പന്ത് സ്റ്റമ്പ് ഇളക്കും മുമ്പെ ഡൈവ് ചെയ്ത് ക്രീസിലെത്താനാണ് ബാറ്റ്‌സ്മാന്‍മാര്‍ ശ്രമിക്കാറുള്ളത്. എന്നാല്‍ പാകിസ്താന്റെ മുന്‍ താരം മോയിന്‍ ഖാന്റെ മകന്‍ അസം ഖാന്‍ പുറത്തെടുത്തത് മറ്റൊരു തന്ത്രമാണ്.
പാകിസ്താന്‍ സൂപ്പര്‍ ലീഗിനിടെയായിരുന്നു സംഭവം. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് ഓടിയെത്തുന്നതിനിടയില്‍ ബാറ്റ് തിരിച്ചുപിടിക്കുകയായിരുന്നു അസം ഖാന്‍. ഇങ്ങനെയാണെങ്കില്‍ ബാറ്റിന്റെ പിടി വേഗത്തില്‍ ക്രീസില്‍ കുത്താമെന്നും അസം ഖാന്‍ പറയുന്നു. അസം ഖാന്റെ ഈ പുതിയ തന്ത്രത്തിന്റെ വീഡിയോ നിരവധി ആരാധകരാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.
മത്സരത്തില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിനായി കളിച്ച 21-കാരന്റെ പ്രകടനം ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി. 30 പന്തില്‍ 46 റണ്‍സാണ് അസം അടിച്ചെടുത്തത്. കറാച്ചി കിങ്‌സുയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം ആറു പന്ത് ശേഷിക്കെ അഞ്ചു വിക്കറ്റ് നഷ്ടപ്പെടുത്തി ഗ്ലാഡിയേറ്റേഴ്‌സ് മറികടന്നു.
If you hold the bat upside down, you get to the crease early
— Faizan Rasul (@FaizanRasul11) February 23, 2020
The Legend Azam Khan#PSLV2020 pic.twitter.com/JiXsIHIeOk
Content Highligts: Pakistan's Azam Khan has redefined cricket with his new running technique