രാജ്‌കോട്ട്: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍മാരെ കൈയയച്ച് സഹായിച്ച് ഇന്ത്യന്‍ പേസ് ബൗളര്‍ ഖലീല്‍ അഹമ്മദ്. ടീമിലെ 'തല്ലുകൊള്ളി'യെന്ന പേര് ഊട്ടിയുറപ്പിക്കുന്നതായിരുന്നു രണ്ടാം മത്സരത്തിലെ ഖലീലിന്റെ പ്രകടനം.

ഡല്‍ഹി ട്വന്റി 20-യിലെ അവസാന നാലു പന്തില്‍ തുടര്‍ച്ചയായ ബൗണ്ടറികള്‍ വഴങ്ങിയ ഖലീല്‍, രാജ്‌കോട്ടില്‍ നടന്ന രണ്ടാം മത്സരത്തിലെ ആദ്യത്തെ മൂന്ന് പന്തിലും ബൗണ്ടറികള്‍ വഴങ്ങി. അങ്ങനെ ഖലീലിന്റെ തുടര്‍ച്ചയായ ഏഴു പന്തുകളില്‍ ബംഗ്ലാ ബാറ്റ്‌സ്മാന്‍മാര്‍ ബൗണ്ടറികളടിച്ചുകൂട്ടി. 

ആദ്യ മത്സരത്തില്‍ 37 റണ്‍സ് വഴങ്ങിയ ഖലീല്‍ രണ്ടാം മത്സരത്തില്‍ 44 റണ്‍സും വിട്ടുകൊടുത്തു. ഇതോടെ ട്രോളന്‍മാരും ഖലീലിനെ കണക്കിന് കളിയാക്കുകയാണ്. ബാറ്റെടുത്താല്‍ വീരേന്ദര്‍ സെവാഗ് എങ്ങനെയാണോ അതുപോലെയാണ് പന്തെടുത്താല്‍ ഖലീലെന്നാണ് ചിലരുടെ പരിഹാസം. 

Our Virender Sehwag with the ball Khaleel Ahmed trolled

നേരത്തെ ആദ്യ മത്സരത്തില്‍ 12 പന്തില്‍ നിന്ന് ബംഗ്ലാദേശിന് ജയിക്കാന്‍ 22 റണ്‍സ് വേണമെന്നിരിക്കെ 19-ാം ഓവര്‍ ബോള്‍ ചെയ്ത ഖലീല്‍ വിട്ടുകൊടുത്തത് 18 റണ്‍സ്. ഇതോടെ അവസാന ഓവറില്‍ ബംഗ്ലാദേശ് അനായാസം വിജയത്തിലെത്തി. ബംഗ്ലാദേശിന്റെ വിജയശില്‍പിയായ മുഷ്ഫിഖുര്‍ റഹീം, ഖലീലിന്റെ തുടര്‍ച്ചയായ നാലു പന്തുകളില്‍ ബൗണ്ടറി നേടുകയും ചെയ്തു.

Content Highlights: Our Virender Sehwag with the ball Khaleel Ahmed trolled