സെഞ്ചൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റിന്റെ നാലാം ദിനം ന്യൂ ബോളുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സ് തുടങ്ങുന്നതിന് മുമ്പാണ് സംഭവം.

305 റണ്‍സ് വിജയലക്ഷ്യവുമായി ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാര്‍ കളത്തിലിറങ്ങി. ന്യൂ ബോള്‍ എറിയാന്‍ ജസ്പ്രീത് ബുംറയും തയ്യാറായി. എന്നാല്‍ ആ സമയം കളി തടസ്സപ്പെട്ടു.

ഈ പന്ത് അല്ല തങ്ങളെടുത്തതെന്ന് അമ്പയര്‍മാരോട് അശ്വിന്‍ വ്യക്തമാക്കി. അശ്വിനൊപ്പം ക്യാപ്റ്റന്‍ വിരാട് കോലിയും ചേര്‍ന്നു. ഇതോടെ ഓണ്‍ഫീല്‍ഡ് അമ്പയര്‍മാര്‍ ന്യൂബോള്‍ ബോക്‌സ് ഗ്രൗണ്ടിലേക്ക് കൊണ്ടുവരാന്‍ പറഞ്ഞു. സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം ഇതില്‍ നിന്ന് ഒരു പന്ത് അശ്വിന്‍ തിരഞ്ഞെടുത്തു. 

ശാര്‍ദുലും സിറാജും അശ്വിനൊപ്പം ചേര്‍ന്നു. കോലി പുതിയ പന്തിന്റെ സീം പരിശോധിച്ചു ബുംറയ്ക്ക് കൈമാറി. അതിനുശേഷമാണ് ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് ആരംഭിച്ചത്.

Content Highlights: New Ball Confusion India vs South Africa First Test Cricket