രുപത്തിയേഴുകാരനായ നവ്ദീപ് സയ്‌നിക്ക് കഴിഞ്ഞ ഏഴു മാസമായി നല്ല കാലമാണ്. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടന്ന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിലെത്തിയ സയ്‌നി വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലാണ് അരങ്ങേറിയത്.

പേസ് ബൗളറായ സയ്‌നി താന്‍ ബാറ്റിങ്ങിലും ഒട്ടും പിന്നിലല്ല എന്ന് ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ തെളിയിച്ചു. രണ്ടാം ഏകദിനത്തില്‍ 49 പന്തില്‍ 45 റണ്‍സാണ് സയ്‌നി അടിച്ചെടുത്തത്.

ഈ സന്തോഷത്തിനിടയില്‍ കാമുകിയൊപ്പമുള്ള ചിത്രം സയ്‌നി ആരാധകര്‍ക്കായി പങ്കുവെച്ചു. പ്രണയദിനാശംസകള്‍ നേര്‍ന്നായിരുന്നു സയ്‌നിയുടെ പോസ്റ്റ്. സയ്‌നിയെ കാമുകി ചുംബിക്കുന്നതാണ് ചിത്രത്തില്‍. എന്നാല്‍ കാമുകിയുടെ പേരോ മറ്റു വിവരങ്ങളോ സയ്‌നി പുറത്തുവിട്ടിട്ടില്ല. 

Content Highlights: Navdeep Saini posts adorable Valentine’s Day picture with his girlfriend