മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ ഭാര്യയും ബോളിവുഡ് താരവുമായ നടാഷ സ്റ്റാൻകോവിച്ചിനെ ചുംബിക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ തിരിച്ചെത്തി. കമ്യൂണിറ്റി ഗൈഡ്ലൈൻസിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇൻസ്റ്റഗ്രാം ഈ ചിത്രം ആദ്യം നീക്കം ചെയ്തിരുന്നു. ചിത്രം നീക്കിയതായി അറിയിച്ചുള്ള ഇൻസ്റ്റഗ്രാമിന്റെ അറിയിപ്പ് സഹിതം നടാഷ വീണ്ടും പോസ്റ്റ് ഇട്ടതോടെ ചിത്രം തിരികെയെത്തി. നടാഷയുടെ കവിളിൽ പാണ്ഡ്യ ചുംബിക്കുന്നതാണ് ചിത്രത്തിലുള്ളത്.

ഇന്ത്യൻ പ്രീമിയർ ലീഗ് പുതിയ സീസണായി പാണ്ഡ്യ യു.എ.ഇലേക്ക് പോകുന്നതിനുള്ള ഒരുക്കത്തിലാണ്. ഇതിനായി പാണ്ഡ്യ മുംബൈ ഇന്ത്യൻസിന്റെ ടീം ക്യാമ്പിലെത്തി പരിശീലനം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് നടാഷ #alreadymissyou എന്ന ഹാഷ്ടാഗോടെ ചുംബന ചിത്രം നടാഷ പോസ്റ്റ് ചെയ്തത്. ഈ ചിത്രം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ചിത്രം ഇൻസ്റ്റഗ്രാം നീക്കം ചെയ്തത്.

ചിത്രം നീക്കിയതിന് കാരണമായി പ്രത്യക്ഷപ്പെട്ട സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് സഹിതം നടാഷ വീണ്ടും പോസ്റ്റിട്ടു. 'ഇതു ശരിക്കും ഉള്ളതാണോ?' എന്ന ചോദ്യത്തോടെയായിരുന്നു പോസ്റ്റ്. ഇതോടെ നടാഷ പോസ്റ്റ് ചെയ്ത ചിത്രം വീണ്ടും അവരുടെ ഇൻസ്റ്റാ പേജിൽ പ്രത്യക്ഷപ്പെട്ടു.

മൂന്നാഴ്ച്ച മുമ്പാണ് പാണ്ഡ്യ-നടാഷ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്. അഗസ്ത്യ എന്നാണ് കുഞ്ഞിന്റെ പേരെന്ന് വെളിപ്പെടുത്തിയ പാണ്ഡ്യ ചിത്രവും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 

❤️ #alreadymissyou 🥰🤗 @hardikpandya93

A post shared by Nataša Stanković✨ (@natasastankovic__) on

Content Highlights: Natasha Stankovic gives Hardik Pandya a peck on the cheek Instagram removes pic