മുംബൈ: സെർബിയൻ നടി നടാഷ സ്റ്റാൻകോവിച്ചുമായി പ്രണയത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. ഇരുവരും വിവാഹിതരാകാൻ ഒരുങ്ങുകയാണ്. ദുബായിൽവെച്ച് നടാഷയെ പ്രൊപ്പോസ് ചെയ്യുന്ന ഹാർദികിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെന്‍ഡിങ്ങായിരുന്നു.

ഇതിന് പിന്നാലെ ഇരുവരും ഒരുമിച്ചുള്ള പ്രണയനിമിഷത്തിന്റെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ആരാധകർക്കായി ഈ ചിത്രങ്ങൾ പങ്കുവെയ്ക്കാൻ നടാഷയും ഹാർദികും ഒട്ടും പിന്നിലല്ല.

ഇപ്പോൾ ഹാർദിക് എടുത്ത ഒരു സെൽഫിയാണ് സോഷ്യൽ മീഡിയയിലെ താരം. ഹാർദികിന്റെ കവിളിൽ നടാഷ ചുംബിക്കുന്നതാണ് ഈ ചിത്രം. ഈ റൊമാന്റിക് സെൽഫിക്ക് ആരാധകരുടേയും കൂട്ടുകാരുടേയും സ്നേഹം നിറഞ്ഞ പ്രതികരണമാണ് ലഭിക്കുന്നത്. മനോഹരമായ ചിത്രമെന്നും മികച്ച ജോഡിയെന്നും ആരാധകർ കമന്റ് ചെയ്യുന്നു.

content highlghts: Natasa Stankovic Plants a Kiss on Hardik Pandyas Cheek