മുംബൈ: ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ഉയര്‍ന്നത് 'സച്ചിന്‍, സച്ചിന്‍' വിളികള്‍. മത്സരത്തിന്റെ മൂന്നാം ദിവസമായ ഞായറാഴ്ച്ച ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റു ചെയ്യുമ്പോഴാണ് സംഭവം. 

ഇന്ത്യയുടെ യുവതാരം ശുഭ്മാന്‍ ഗില്‍ ബൗണ്ടറി നേടിയതിന് പിന്നാലെയായിരുന്നു സച്ചിന്റെ പേര് സ്റ്റേഡിയത്തില്‍ ഉയര്‍ന്നുകേട്ടത്. ഇത് എന്തിനാണ് എന്നായിരുന്നു പിന്നീട് ക്രിക്കറ്റ് ആരാധകരുടെ സംശയം. ഇതിന് അവര്‍ ഒരു ഉത്തരവും കണ്ടെത്തിയിട്ടുണ്ട്. 

ശുഭ്മാന്‍ ഗില്ലും സച്ചിന്റെ മകള്‍ സാറ തെണ്ടുല്‍ക്കറും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതായിരിക്കാം സച്ചിന്റെ പേര് കാണികള്‍ വിളിച്ചുപറയാന്‍ കാരണം എന്നാണ് അഭ്യൂഹം. 

ആദ്യ ഇന്നിങ്‌സില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ വണ്‍ ഡൗണായി ഇറങ്ങിയ ശുഭ്മാന്‍ 75 പന്തില്‍ 47 റണ്‍സെടുത്തു. നാല് ഫോറും ഒരു സിക്‌സും നേടി. ആദ്യ ഇന്നിങ്‌സില്‍ ഓപ്പണറായി കളിച്ച ശുഭ്മാന്‍ 44 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു.

Content Highlights: Mumbai crowd chants Sachin after Shubman Gill hits boundary