റാഞ്ചി: കോവിഡ് കായിക ലോകത്തെ ഒന്നാകെ നിശ്ചലമാക്കിയതോടെ താരങ്ങളെല്ലാം തങ്ങളുടെ വീടുകളിലാണ്. പുതിയ ഹെയര്‍ സ്റ്റൈല്‍ പരീക്ഷിച്ചും മൊട്ടയടിച്ചും ക്ലീന്‍ ഷേവ് ചെയ്തും താരങ്ങളില്‍ പലരും തങ്ങളുടെ മേക്ക് ഓവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഇത്തരത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ പുതിയ ലുക്ക് കണ്ട് തലയില്‍ കൈവെച്ചിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസം മകള്‍ സിവയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് ആരാധകരുടെ 'തല'യുടെ ലോക്ക്ഡൗണ്‍ രൂപം പുറത്തുവന്നത്.

താടിയും മുടിയും നരച്ച് ലൂസ് ബനിയനും പാന്റ്‌സും ധരിച്ച് നില്‍ക്കുന്ന ധോനിയുടെ ചിത്രമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. തോളിന് താഴെ വരെ നീണ്ട മുടിയോടെ ഒരു കാലത്ത് ട്രെന്‍ഡ് സെറ്ററായിരുന്ന ധോനിയെയാണ് ഇപ്പോള്‍ എല്ലാവര്‍ക്കും ഓര്‍മ വന്നത്. ആരാധകരില്‍ പലര്‍ക്കും ധോനിയുടെ ഈ വയസന്‍ രൂപത്തോട് പൊരുത്തപ്പെടാന്‍ സാധിച്ചിട്ടില്ലെന്നാണ് അവരുടെ  പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

#runninglife post sunset !

A post shared by ZIVA SINGH DHONI (@ziva_singh_dhoni) on

സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയവും ഇതുതന്നെ.

Content Highlights: ms dhoni with grey beard old look shocks fans across social media