ഇസ്ലാമാബാദ്: പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ ഹാരിസ് റൗഫിന് സര്‍പ്രൈസ് സമ്മാനവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി.

താന്‍ ഒപ്പിട്ട തന്റെ തന്നെ ഒരു ചെന്നൈ സൂപ്പര്‍ കിങ്‌സ് ജേഴ്‌സിയാണ് ധോനി, റൗഫിന് അയച്ചുകൊടുത്തത്.

ജേഴ്‌സിയുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ച് റൗഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ധോനി തന്റെ ഇത്തരം നല്ല പ്രവൃത്തികള്‍ കൊണ്ട് ഹൃദയങ്ങള്‍ കീഴടക്കുകയാണെന്നും റൗഫ് കുറിച്ചു.

ബിഗ് ബാഷ് ലീഗില്‍ കളിക്കുന്നതിനാല്‍ ഇപ്പോള്‍ ഓസ്‌ട്രേലിയയിലാണ് റൗഫ് ഉള്ളത്. മെല്‍ബണ്‍ സ്റ്റാര്‍സിന്റെ താരമാണ് അദ്ദേഹം.

ട്വന്റി 20 ലോകപ്പില്‍ മികച്ച മുന്നേറ്റം നടത്തിയ പാക് ടീമിലെ പ്രധാന താരങ്ങളില്‍ ഒരാളാണ് റൗഫ്. ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച ടീമിലും താരം ഉണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിന്റെ മെന്ററായി ധോനിയുമുണ്ടായിരുന്നു. ഇന്ത്യ - പാകിസ്താന്‍ മത്സരത്തിനു ശേഷം പാക് താരങ്ങളില്‍ പലരും ധോനിയോട് ദീര്‍ഘ നേരം സംസാരിക്കുകയും ചെയ്തിരുന്നു.

Content Highlights: ms dhoni sends surprise gift to pakistan pacer haris rauf