ചെന്നൈ: ക്രിക്കറ്റ് ആരാധന പല തരത്തിലുണ്ട്. ഇതില്‍ പലതും തീവ്രമായ ആരാധനയാണ്. എം.എസ് ധോനിയോടുള്ള ആരാധന മൂത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സിെ മത്സരത്തിനായി ശരീരത്തില്‍ മഞ്ഞ പെയ്ന്റ് അടിച്ച് വരുന്ന ആരാധകന്‍മാരേയും നമ്മള്‍ കണ്ടതാണ്. ആരാധകരുടെ സ്വന്തം 'തല'യാണ് ധോനി. 

എന്നാല്‍ ഒരു അഞ്ജാത ആരാധകനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തന്റെ കാറിന്റെ നമ്പര്‍ പ്ലേറ്റ് എം.എസ് ധോനി എന്നാക്കിയിരിക്കുകയാണ് ഈ ആരാധകന്‍. 

ഈ കാറിന്റെ ചിത്രം ചെന്നൈ സൂപ്പര്‍ കിങ്‌സ് തന്നെ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടു. ഈ സ്വപ്‌ന സുന്ദരി ഇപ്പോള്‍ ലോസ് ആഞ്ചലിസിലാണെന്നാണ് ചിത്രം പങ്കുവെച്ച് ചെന്നൈ ടീം ട്വീറ്റ് ചെയ്തത്. 

Content Highlights: MS Dhoni Number Plate Found On Fan's Car In Los Angeles, CSK Amazed