റാഞ്ചി: ഓസ്‌ട്രേലിയക്കെതിരേയുള്ള മൂന്നാം ഏകദിനത്തിനായി റാഞ്ചിയിലെത്തിയ ഇന്ത്യന്‍ ടീമിന് വിരുന്നൊരുക്കി ധോനിയും കുടുംബവും. ബുധനാഴ്ച രാത്രിയാണ് ധോനിയും ഭാര്യ സാക്ഷിയും ചേര്‍ന്ന് ടീമിന് വിരുന്നൊരുക്കിയത്. ധോനിയുടെ വീട്ടില്‍വെച്ചായിരുന്നു വിരുന്ന്. 

വിരാട് കോലിയും യൂസ്‌വേന്ദ്ര ചാഹലും വിരുന്നിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിന് ശേഷം ധോനി വിരമിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെ സ്വന്തം നാട്ടില്‍ ഇത് അവസാനമായാകും ധോനി ഇന്ത്യന്‍ ജഴ്‌സി അണിയുന്നത്. അതിനാല്‍ തന്നെ ധോനിയാണ് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. 

ms dhoni hosts dinner party for team india in ranchi

നേരത്തെ റാഞ്ചി വിമാനത്താവളത്തില്‍ നിന്ന് തന്റെ സ്വന്തം ഹമ്മറിലാണ് ധോനി ടീം ഹോട്ടലിലെത്തിയത്. ഋഷഭ് പന്തും കേദാര്‍ ജാദവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ms dhoni hosts dinner party for team india in ranchi

 

Content Highlights: ms dhoni hosts dinner party for team india in ranchi