റാഞ്ചി: ലോകത്ത് എവിടെ കളിക്കാനെത്തിയാലും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിക്കുള്ള ആരാധകര്‍ക്ക് കണക്കില്ല. അപ്പോള്‍ അദ്ദേഹം സ്വന്തം നാട്ടില്‍ കളിക്കാനെത്തിയാലോ?
റാഞ്ചിയില്‍ ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ബാറ്റിങ്ങിനായി ധോനി ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ മൈതാനം ധോനി ആരാധകരുടെ ശബ്ദം കാരണം അക്ഷരാര്‍ഥത്തില്‍ പ്രകമ്പനം കൊളളുകയായിരുന്നു. കാതടപ്പിക്കുന്ന ശബ്ദമായിരുന്നു ധോനി ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ റാഞ്ചിയിലെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലുണ്ടായത്.
'സിംഹം അതിന്റെ മടയില്‍ ബാറ്റിങ്ങിനിറങ്ങുമ്പോള്‍' എന്ന കുറിപ്പോടെ ഈ വീഡിയോ ബി.സി.സി.ഐ തന്നെ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
എന്നാല്‍ മത്സരത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ ധോനിക്കായില്ല. 42 പന്തുകള്‍ നേരിട്ട താരം ആദം സാംപയുടെ പന്തില്‍ പുറത്താകുകയായിരുന്നു.
When the 'Lion' walks out to bat in his den 🦁🦁#INDvAUS pic.twitter.com/WKRKGpKgaB
— BCCI (@BCCI) March 8, 2019
നേരത്തെ മത്സരത്തിനായി റാഞ്ചി വിമാനത്താവളത്തിലെത്തിയപ്പോഴും വമ്പന്‍ വരവേല്‍പ്പാണ് ധോനിക്ക് ആരാധകരില്‍നിന്ന് ലഭിച്ചത്.
Content Highlights: ms dhoni gets thunderous reception as he walks out to bat in ranchi