പ്പാത്തി പരത്തുന്നത് ഒരു കല തന്നെയാണ്. അത് വട്ടത്തിലാക്കിയെടുക്കാന്‍ പലരും നന്നായി വിയര്‍ുപ്പൊഴുക്കാറുണ്ട്. എന്നാല്‍ ധോനിയുടെ മകള്‍ സിവയ്ക്ക് ഇതെല്ലാം വളരെ 'ഈസി'യാണ്. ചപ്പാത്തി കൃത്യമായി വട്ടത്തില്‍ തന്നെ പരത്തിയെടുക്കാന്‍ കുഞ്ഞുസിവയ്ക്കറിയാം. ഇങ്ങിനെ സിവ ചപ്പാത്തി പരത്തുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്. 

കുഞ്ഞു ചപ്പാത്തി കോലുപയോഗിച്ച് വളരെ ഭംഗിയായി സിവ പരത്തുന്നുണ്ട്. വീഡിയോ റെക്കോഡ് ചെയ്യുന്ന കാര്യമൊന്നും അവളെ ബാധിക്കുന്നില്ല. ചപ്പാത്തി പരത്തുന്നതിലാണ് ശ്രദ്ധ മുഴുവനും. സിവ സിങ്ങ് ധോനിയെന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോ നിരവധി പേരാണ് കണ്ടത്. ഭാവിയില്‍ സിവ മികച്ച പാചക്കാരിയാകുമെന്നും ചിലര്‍ കമന്റ് ചെയ്തപ്പോള്‍ തന്നേക്കാള്‍ നന്നായി ചപ്പാത്തി പരത്താന്‍ സിവയ്ക്കറിയാമാണെന്നാണ് മറ്റൊരാളുടെ കമന്റ്. 

നേരത്തെ 'അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട്' എന്ന പാട്ടുപാടി സിവ മലയാളികളുടെ ഹൃദയം കവര്‍ന്നിരുന്നു. സിവയുടെ വീട്ടിലെ ആയ ആയിരുന്നു ആ പാട്ട് പഠിപ്പിച്ചത്. വിരാട് കോലിക്കൊപ്പം നായയുടെ ശബ്ദം അനുകരിച്ചും സിവ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Content Highlights: MS Dhoni daughter Ziva Dhoni is trying to make Gol Rotis