ന്ത്യന്‍ ടീമില്‍ എല്ലാവര്‍ക്കും പ്രിയങ്കരനാണ് എം.എസ് ധോനി. ക്രിസീല്‍ കൂളായി പെരുമാറുന്ന ധോനി ക്രീസിന് പുറത്തും സൂപ്പര്‍ കൂളാണ്. ഇങ്ങിനെ ധോനിയുടെ ഒരു സൂപ്പര്‍ കൂള്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്.

ഡാന്‍സ് ചെയ്യുന്ന ധോനിയെ നോക്കി ഭാര്യ സാക്ഷി പൊട്ടിച്ചിരിക്കുന്നതാണ് ആ വീഡിയോയിലുള്ളത്. 2012ല്‍ റിലീസായ ബോളിവുഡ് ചിത്രം ദേസി ബോയ്‌സിലെ 'ഛക് മാര്‍കെ' എന്ന പാട്ടിനനുസരിച്ചാണ് ധോനിയുടെ ചുവടുകള്‍. 

ധോനിയുടെ ഡാന്‍സ് കണ്ട് ചിരിച്ച് സാക്ഷി സോഫയില്‍ വീഴുന്നതും വീഡിയോയില്‍ കാണാം. ഈ വീഡിയോ എപ്പോള്‍ എടുത്തതാണെന്ന് വ്യക്തമല്ല. 

Content Highlights: MS Dhoni dances wife Sakshi Laughing, Indian Cricket, Viral Video, Sports Video, Indian Cricket Team