മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് ബിരിയാണിയെന്നാൽ ജീവനാണ്. കടുത്ത ബിരിയാണി പ്രേമി. കഴിഞ്ഞ ചെറിയ പെരുന്നാളിന് ഷമി വീട്ടിൽ ബിരിയാണിയുണ്ടാക്കി. അതും മട്ടൻ ബിരിയാണി. ഈ ബിരിയാണി ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രിക്ക് പാർസൽ അയക്കുകയും ചെയ്തു ഷമി.

ബിരിയാണിക്കൊപ്പം സേമിയ പായസവുമുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങൾ ഷമി ട്വീറ്റ് ചെയ്തു. ഇതെല്ലാം കൊടുത്തിവിട്ടിട്ടുണ്ടെന്നും അൽപസമയത്തിനകം എത്തുമെന്നും ഷമി രവി ശാസ്ത്രിയെ ടാഗ് ചെയ്ത് ട്വീറ്റിൽ പറയുന്നു.

ലോക്ക്ഡൗൺ അവസാനിച്ചശേഷം ഒരുമിച്ചിരുന്ന് കഴിക്കാമെന്നും സേമിയ പായസത്തിനു വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നതെന്നും രവി ശാസ്ത്രി ട്വീറ്റ് ചെയ്തു.

Content Highlights: Mohammed Shamis Gift to Ravi Shastri on Eid Biryani and kheer