മുംബൈ: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിന് നേരെ വീണ്ടും സോഷ്യല്‍ മീഡിയ ആക്രമണം. ഇത്തവണ ക്രിസ്മസ് ആഘോഷിച്ചതിനെ തുടര്‍ന്നാണ് കൈഫ് ആക്രമണത്തിന് ഇരയായത്.

ക്രിസ്മസ് രാവില്‍ കുടുംബത്തോടൊപ്പമുള്ള ആഘോഷചിത്രം കൈഫ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. 'എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍, സമാധാനവും സ്‌നേഹവുമുണ്ടായിരിക്കട്ടെ' എന്ന അടിക്കുറിപ്പോടെയായിരുന്നു കൈഫ് ചിത്രം ട്വീറ്റ് ചെയ്തത്.

തുടര്‍ന്ന് കൈഫിനെ വിമര്‍ശിച്ചും ഉപദേശിച്ചും ചിലര്‍ രംഗത്തെത്തുകയായിരുന്നു. ഇസ്ലാം മതത്തിന്റെ ആഘോഷമല്ല ക്രിസ്മസെന്നും അതുകൊണ്ട് ആഘോഷിക്കരുതെന്നുമായിരുന്നു ഒരു ഉപദേശം. കൈഫ് ഇസ്ലാമിക പാരമ്പര്യങ്ങള്‍ നിഷേധിക്കുകയാണെന്നും ചിലര്‍ കുറ്റപ്പെടുത്തി. 

ചെസ്സ് കളിച്ചതിനും മുത്തലാഖ് വിഷയത്തില്‍ അഭിപ്രായം പറഞ്ഞതിനും നേരത്തെ കൈഫ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം നേരിട്ടിരുന്നു.