ത്തു വയസ്സുകാരന്‍ ലൂയിസ് ഫ്ലവർ ഒരു കുഞ്ഞു താരമാണിപ്പോള്‍ ലിവര്‍പൂള്‍ ആരാധകര്‍ക്കിടയില്‍. കാരണം സല തിരഞ്ഞുവന്ന ആരാധകനാണ് ഫ്ലവർ. തിരഞ്ഞുവരിക മാത്രമല്ല, വന്ന് ഒപ്പം നിന്ന് സെല്‍ഫി എടുക്കുകയും ചെയ്തു.

മൂക്ക് പൊട്ടി ചോരയൊലിച്ചുനില്‍ക്കുന്ന ഫ്ലവറിനൊപ്പമുള്ള സലയുടെ ചിത്രം കണ്ട് ഞെട്ടാത്തവരുണ്ടാവില്ല. ശനിയാഴ്ച ഉച്ചയ്ക്ക് ലൂയിസും പത്തു വയസ്സുകാരന്‍ ഇസ്സാക്കും ലിവര്‍പൂളിന്റെ മെല്‍വുഡിലെ പരിശീല ഗ്രൗണ്ടിന് പുറത്തു കാത്തുനില്‍ക്കുമ്പോഴായിരുന്നു സംഭവം. പ്രിയതാരം മുഹമ്മദ് സലയെ കാണുകയായിരുന്നു ലക്ഷ്യം. പെട്ടന്നാണ് അവരുടെ കണ്ണില്‍ സലയുടെ കറുപ്പ് ബെന്റ്‌ലി പെട്ടത്. കാര്‍ തങ്ങളെ കടന്നു പോയതും ലൂയിസും ഇസ്സാക്കിനും നിയന്ത്രണം വിട്ടു. എല്ലാം മറന്ന് അവര്‍ കാറിന്റെ പിറകെ ഓടി. ഓട്ടത്തിനിടയിലാണ് ആ അപകടം സംഭവിച്ചത്. വഴിയിലുള്ള വൈദ്യുതി പോസ്റ്റില്‍ മൂക്കിടിച്ച് വീണു ലൂയിസ്. ചോരയൊലിപ്പിച്ച് ബോധരഹിതനായി വീഴുകയായിരുന്നു. ഉടനെ അയല്‍ക്കാര്‍ ഓടിയെത്തി കുട്ടിയെ എടുത്തു. പിന്നീട് വളര്‍ത്തച്ഛന്‍ എത്തിയാണ് ആംബുലന്‍സ് വിളിച്ചത്.

ഈ അപകടം കാറിലിരുന്ന് സലയും കണ്ടു. ഉടനെ കാര്‍ തിരിച്ച് ലൂയിസിന്റെ അടുത്തെത്തി. ബോധം വീണ്ടുകിട്ടിയ ലൂയിസിനെ ചേര്‍ത്തുപിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത് ആശ്വസിപ്പിച്ചു. ലിവര്‍പൂളിന്റെ ചുവപ്പ് കുപ്പായത്തില്‍ മൂക്കില്‍ നിന്ന് ചോരയൊലിച്ചുകൊണ്ടായിരുന്നു ലൂയിസ്. നല്ല വേദന ഉണ്ടായിരുന്നെങ്കിലും പ്രിയതാരത്തിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും പ്രകടമായിരുന്നു ആ മുഖത്ത്.

തിരിച്ചുവന്ന് കുട്ടികളുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചതിന് നന്ദിയുണ്ട്. അവന്‍ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ ആശ്ലേഷിച്ചതോടെ അവന്റെ വേദന പറന്നകന്നു. നിങ്ങള്‍ ഒരു വലിയ മനുഷ്യനാണ്-ചിത്രത്തിനൊപ്പം കൂപ്പര്‍ കുറിച്ചു. ലൂയിസിനെ പിന്നീട് ആല്‍ഡര്‍ ഹെ ചിൽഡ്രന്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ സലയുടെ കൂടി ഗോളിലാണ് ലിവര്‍പൂള്‍ നോര്‍വിച്ച് സിറ്റിക്കെതിരേ ജയത്തോടെ തുടങ്ങിയത്.

Content Highlights: Mo Salah Meets The Boy Who Collided with lamppost while chasing his hero Liverpool EPL