ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ ലോകനെറുകയിലെത്തിച്ച ക്യാപ്റ്റനാണ് മിതാലി രാജ്.  ഇന്ത്യക്ക് ലോകക്രിക്കറ്റില്‍ മേല്‍വിലാസമുണ്ടാക്കികൊടുത്ത ക്യാപ്റ്റന്‍. ക്രിക്കറ്റിലെ ഈ സ്റ്റൈലിഷ് ക്യാപ്റ്റന്‍ ഫോട്ടോഷൂട്ടിലും തിളങ്ങുന്ന താരമാണ്.  

നേരത്തെ വോഗ് മാഗസിന്റെ കവര്‍ ഫോട്ടോയില്‍ ഷാരൂഖ് ഖാനോടൊപ്പം ഇടം നേടിയ മിതാലിയെ നിരവധി പേര്‍ അഭിനന്ദിച്ചിരുന്നു. ബോളിവുഡ് താരങ്ങളെപ്പോലും തോല്‍പ്പിക്കുന്ന ലുക്കാണ് മിതാലിയുടേതെന്നായിരുന്നു ആരാധകരുടെ അഭിപ്രായം.  

ഇതു കൂടാതെ മറ്റൊരു ഹോട്ട് ആന്‍ഡ് ബോള്‍ഡ്‌ ഫോട്ടോഷൂട്ടുമായി വന്നിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. ബാറ്റും പിടിച്ചുള്ള ഈ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Content Highlights: Mithali Raj Photoshoot Bold Beautiful Indian Women Cricket