വോഗ് മാഗസിന്റെ കവര്‍ ഗേളായി ആരാധകരെ ഞെട്ടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ്. ബോളിവുഡ് താരങ്ങളെയെല്ലാം പിന്നിലാക്കിയാണ് മിതാലി ആരാധകരുടെ ഹൃദയം കവര്‍ന്നത്. പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബറില്‍ മൂന്ന് ലക്കങ്ങളായാണ് വോഗ് മാഗസിന്‍ പുറത്തിറക്കുന്നത്.

ഇതില്‍ ഒരു ലക്കത്തില്‍ കവറില്‍ ഷാരൂഖ് ഖാന്‍, നിത അംബാനി എന്നിവരോടൊപ്പമാണ് മിതാലിയും ഇടം പിടിച്ചത്. ബോളിവുഡില്‍ നിന്ന് വന്‍താരനിരയാണ് കവര്‍ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത്. ഷാരൂഖിനെക്കൂടാതെ പ്രിയങ്ക ചോപ്ര, അനുഷ്‌ക ശര്‍മ, സോനം കപൂര്‍, ട്വിങ്കിള്‍ ഖന്ന, കരണ്‍ ജോഹര്‍, പദ്മ ലക്ഷ്മി, നതാലിയ വോഡിയാനോവ എന്നിവര്‍ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തു.

ബോളിവുഡ് താരങ്ങളെ തോല്‍പ്പിക്കുന്ന മിതാലിയുടെ ലുക്ക് കണ്ടാണ് എല്ലാവരും ഞെട്ടിയത്. ഗ്ലാമര്‍ വേഷത്തിലുള്ള മിതാലി ഫോട്ടോയില്‍ സെക്‌സിയുമാണ്. ഇന്ത്യന്‍ ക്യാപ്റ്റന്റെ ഈ ലുക്കിനെ അഭിനന്ദിച്ച് നിരവധി പേര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ കൂട്ടുകാര്‍ക്കൊപ്പമുളള ഒരു ചിത്രം മിതാലി രാജ് പങ്കുവച്ചിരുന്നു. ചിത്രത്തിലെ മിതാലിയുടെ വേഷത്തെ അധിക്ഷേപിച്ച് ആരാധകര്‍ രംഗത്തുവന്നിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ആ ചിത്രത്തിന് ഏറെ പരിഹാസവും കേട്ടിരുന്നു.

vogue magazine