ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ അന്താരാഷ്ട്ര കരിയറില്‍ അപൂര്‍വ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ മിതാലി രാജ്. 

അന്താരാഷ്ട്ര കരിയറില്‍ 10,000 റണ്‍സ് നേടുന്ന രണ്ടാമത്തെ വനിതാ ക്രിക്കറ്റ് താരമെന്ന നേട്ടമാണ് 38-കാരിയായ മിതാലി സ്വന്തമാക്കിയിരിക്കുന്നത്. 

മത്സരത്തില്‍ 50 പന്തുകള്‍ നേരിട്ട മിതാലി അഞ്ചു ഫോറുകളടക്കം 36 റണ്‍സെടുത്തു. 

Mithali Raj becomes only 2nd female cricketer to score 10,000 runs

മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഷാര്‍ലറ്റ് എഡ്വേര്‍ഡ്‌സാണ് അന്താരാഷ്ട്ര കരിയറില്‍ 10,000 റണ്‍സ് തികച്ച ആദ്യ താരം.

ഏകദിനത്തില്‍ 6,974 റണ്‍സും ടെസ്റ്റില്‍ 663 റണ്‍സും ട്വന്റി 20-യില്‍ 2364 റണ്‍സുമാണ് മിതാലിയുടെ സമ്പാദ്യം.

ന്യൂസീലന്‍ഡിന്റെ സുസി ബെയ്റ്റ്‌സ് (7,849), വെസ്റ്റിന്‍ഡീസിന്റെ സ്റ്റെഫാനി ടെയ്ലര്‍ (7,816), ഓസ്ട്രേലിയയുടെ മെഗ് ലാനിങ് (6,900) എന്നിവരാണ് മിതാലിക്ക് പിന്നിലുള്ളത്.

Content Highlights: Mithali Raj becomes only 2nd female cricketer to score 10,000 runs