ന്യൂഡല്‍ഹി: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ അഹമ്മദാബാദില്‍ നടന്ന മൂന്നാം ടെസ്റ്റിനായി ഒരുക്കിയ പിച്ചിന്റെ പേരിലുള്ള വാദപ്രതിവാദങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

വെറും രണ്ട് ദിവസം കൊണ്ട് അവസാനിച്ച ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ 10 വിക്കറ്റിന് തകര്‍ത്തതോടെ മുന്‍ ഇംഗ്ലണ്ട് താരങ്ങളടക്കം പിച്ചിനെതിരേ രംഗത്തെത്തി. 

ഇപ്പോഴിതാ നാലാം ടെസ്റ്റ് ആരംഭിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കേ പിച്ചിന്റെ കാര്യത്തില്‍ കളിയാക്കലുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. 

Michael Vaughan took a dig at the pitch in Ahmedabad with a funny post

ഇത്തവണ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വോണിന്റെ പരിഹാസം. പന്ത് കുത്തിത്തിരിയുന്ന മൂന്നാം ടെസ്റ്റിലെ പിച്ചിനെതിരേ വോണ്‍ കടുത്ത ഭാഷയില്‍ തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ നാലാം ടെസ്റ്റിനായുള്ള പിച്ചിന്റെ ഒരുക്കത്തെ കളിയാക്കി ഉഴുതുമറിച്ചിട്ട മണ്ണില്‍ ബാറ്റുമായി നില്‍ക്കുന്ന ചിത്രമാണ് വോണ്‍ പങ്കുവച്ചത്. 'നാലാം ടെസ്റ്റിനായുള്ള ഒരുക്കം നല്ല രീതിയില്‍ പുരോഗമിക്കുന്നു' എന്ന് കുറിച്ചാണ് വോണ്‍ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

വോണ്‍ പങ്കുവെച്ച ചിത്രത്തിനു താഴെ ഇന്ത്യന്‍ ആരാധകര്‍ കമന്റുകളുമായി വരുന്നുണ്ട്.

Content Highlights: Michael Vaughan took a dig at the pitch in Ahmedabad with a funny post