ഹാമില്‍ട്ടന്‍: ന്യൂസീലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നടുവൊടിഞ്ഞതിനെ പരിഹസിച്ച ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണിന് അതേ നാണയത്തില്‍ മറുപടി നല്‍കി ഇന്ത്യന്‍ ആരാധകര്‍. നാലാം ഏകദിനത്തില്‍ 92 റണ്‍സിന് ഇന്ത്യ പുറത്തായിരുന്നു. ഇതോടെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പരിഹാസ ട്വീറ്റുമായി വോണ്‍ രംഗത്തെത്തുകയായിരുന്നു.

'ഇന്ത്യ 92 റണ്‍സിന് പുറത്തായിരിക്കുന്നു. ഈ കാലത്ത് നൂറില്‍ താഴെ റണ്‍സിന് പുറത്താകുന്ന ടീമോ?' ഇതായിരുന്നു വോണിന്റെ ട്വീറ്റ്. ഉടനെത്തന്നെ ഇതിന് മറുപടിയുമായി ഇന്ത്യന്‍ ആരാധകര്‍ വന്നു.

കഴിഞ്ഞ ആഴ്ച്ച ഇംഗ്ലണ്ട് 77 റണ്‍സിന് പുറത്തായത് മറന്നോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിലായിരുന്നു ഇംഗ്ലണ്ടിന്റെ കൂട്ടത്തകര്‍ച്ച.

 

Content Highlights: Michael Vaughan on India's Batting Collapse vs New Zealand In Fourth ODI