ലണ്ടന്‍:  ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണിന്റെ 44-ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ഈ പിറന്നാള്‍ ദിനത്തില്‍ വോണ്‍ ഒരു സെല്‍ഫിയെടുത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ സെല്‍ഫിക്ക് താഴെ ഇംഗ്ലീഷ് താരമിട്ട അടിക്കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. 

ആടിനൊപ്പമുള്ള ചിത്രമാണ് വോണ്‍ പോസ്റ്റ് ചെയ്തത്. പിറന്നാള്‍ ദിനത്തില്‍  കോലിക്കൊപ്പമുള്ള ചിത്രം എന്നാണ് വോണ്‍ ഇതിന് അടിക്കുറിപ്പ് നല്‍കിയത്. വിന്‍ഡീസിനെതിരെ സെഞ്ചുറി നേടിയ കോലിയെ എക്കാലത്തെയും മികച്ചവന്‍ (GOAT - Greatest Of All Time) എന്ന് വിശേഷിപ്പിക്കാനായാണ് വോണ്‍ ആടിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചത്. 

എന്നാല്‍ ആരാധകര്‍ക്ക് ഇത് അത്ര ദഹിച്ചില്ല. അവര്‍ രൂക്ഷ പ്രതികരണവുമായി വോണിന്റെ പോസ്റ്റിന് താഴെ കമന്റിട്ടു. ഇംഗ്ലീഷ് താരത്തെ തെറിവിളിച്ചുള്ളതാണ് മിക്ക കമന്റുകളും. അതേസമയം വോണിനെ അനുകൂലിച്ചും പോസ്റ്റിന് താഴെ കമന്റുകള്‍ വന്നിട്ടുണ്ട്. കാര്യം മനസിലാക്കാത്ത ആരാധകര്‍ക്ക് ഗോട്ടിന്റെ അര്‍ത്ഥം പറഞ്ഞ് കൊടുത്തും വോണിനെ ന്യായികരിച്ചുമാണ് ഈ കമന്റുകള്‍. 

POST

Content Highlights: Michael Vaughan clicks a picture with a goat captions it selfie with Virat Kohli