സിഡ്‌നി: ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരിലൊരാളായ ചേതേശ്വര്‍ പൂജാരയുടെ വിക്കറ്റ് പിഴുതെടുത്ത ഓസിസ് താരം മൈക്കിള്‍ നെസ്‌നറുടെ വീഡിയോ വൈറലാകുന്നു. ഓസ്‌ട്രേലിയ എ യ്‌ക്കെതിരെയുള്ള ഇന്ത്യയുടെ ത്രിദിന ടെസ്റ്റ് മത്സരത്തിനിടെയാണ് ഈ സംഭവം അരങ്ങേറിയത്. 

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുമ്പോള്‍ സ്‌കോര്‍ 46-ല്‍ നില്‍ക്കെയാണ് നെസ്‌നര്‍ പൂജാരയുടെ വിക്കറ്റെടുത്തത്. മനോഹരമായ സീം ബോള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ച പൂജാരയെ നിസ്സഹായനാക്കി പന്ത് ഓഫ് സ്റ്റംപ് തെറിപ്പിച്ച് കടന്നുപോയി. പത്താം ഓവറിലെ മൂന്നാം പന്തിലാണ് പൂജാര പുറത്താവുന്നത്. 

സന്നാഹമത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നായകന്‍ രഹാനെയുടെ സെഞ്ചുറിയുടെ മികവില്‍ 247 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ കാമറൂണ്‍ ഗ്രീനിന്റെ സെഞ്ചുറിയുടെ കരുത്തില്‍ ഓസിസ് 306 റണ്‍സ് നേടി. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് എന്നാല്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെയ്ക്കാനായില്ല. 189 റണ്‍സിന് 9 വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 131 റണ്‍സാണ് ഇന്ത്യ  ഓസ്‌ട്രേലിയ എയ്ക്ക് മുന്നില്‍ വിജയലക്ഷ്യമായി ഉയര്‍ത്തിയത്. 

Content Highlights: Michael Neser goes past Cheteshwar Pujara's defence with a perfect seam delivery