ന്യൂയോര്‍ക്ക്: ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസ താരം മൈക്കിള്‍ ജോര്‍ദാന്റെ ഷൂസ് ലേലത്തില്‍ നിന്ന് സ്വന്തമാക്കിയത് 1.5 മില്യണ്‍ യു.എസ് ഡോളര്‍ (ഏകദേശം 11 കോടി രൂപ). എന്‍.ബി. ലീഗിലെ എക്കാലത്തെയും മികച്ച താരമായ ജോര്‍ദാന്റെ വെളുപ്പും ചുവപ്പും നിറമുള്ള നൈക്കി ഷൂസാണ് ലേലത്തില്‍ വിറ്റുപോയത്. ലാസ് വേഗസില്‍ വെച്ചുനടന്ന ലേലത്തിന് ചുക്കാന്‍ പിടച്ചത് സൗത്ത്ബീസ് ഗ്രൂപ്പാണ്.

1984-85 സീസണിലാണ് ജോര്‍ദാന്‍ ഈ ഷൂസ് ഉപയോഗിച്ചത്. ഇതില്‍ താരത്തിന്റെ ഒപ്പും പതിപ്പിച്ചിട്ടുണ്ട്. ബാസ്‌ക്കറ്റ്‌ബോള്‍ രംഗത്തുനിന്ന് വിരമിച്ചിട്ടും താരമൂല്യത്തിന് ഒരു കുറവും വരാത്ത പ്രതിഭയാണ് ജോര്‍ദാന്‍. എന്‍.ബി.എയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലേലത്തിനാണ് ലാസ് വേഗസ് സാക്ഷിയായത്. 

അമേരിക്കന്‍ താരമായ ജോര്‍ദാന്‍ 1984 മുതല്‍ 1998 വരെ ഷിക്കാഗോ ബുള്‍സിനുവേണ്ടിയാണ് കളിച്ചത്. ശേഷം വാഷിങ്ടണ്‍ വിസാര്‍ഡ്‌സിനുവേണ്ടിയും കളിച്ചു. 

എന്‍.ബി.എയില്‍ ഏറ്റവുമധികം റെക്കോഡുകള്‍ സ്വന്തമായുള്ള  ജോര്‍ദാന്‍ നിലവില്‍ ബിസിനസ് രംഗത്ത് സജീവമാണ്. 

Content Highlights: Michael Jordan sneakers sell for nearly $1.5 million, create auction record