കീവ്: ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ശേഷം ആരാധകരോട് മാപ്പ് പറഞ്ഞ് കരയുന്ന ലിവര്‍പൂളിന്റെ ജര്‍മന്‍ ഗോള്‍കീപ്പര്‍ ലോറിസ് കാരിയസിന്റെ മുഖം ആരാധകര്‍ക്ക് മറക്കാനാവില്ല.  ലിവര്‍പൂളിലെ സഹതാരങ്ങള്‍ പോലും കാരിയസിനെ ആശ്വസിപ്പിക്കാനെത്തിയല്ല. ഗ്രൗണ്ടിലൂടെ ഒറ്റയ്ക്ക് നടന്നകലുന്ന കാരിയസിന്റെ ചിത്രം ഫുട്‌ബോള്‍ ചരിത്രത്തിലെ വേദനയുടെ താളുകളില്‍ എഴുതപ്പെട്ടതാണ്. ഒരിക്കലും തിരുത്താനാവത്ത രണ്ടു തെറ്റുകളാണ് അന്ന് കാരിയസ് വരുത്തിയത്. അതിന് ലിവര്‍പൂളിന് വിലയായി നൽകേണ്ടിവന്നതോ ചാമ്പ്യൻസ് ലീഗ് കിരീടവും.

ലിവര്‍പൂള്‍ ആരാധകരില്‍ അമര്‍ഷമുണ്ടാക്കിയെങ്കിലും ലോകത്തെ ഫുട്‌ബോള്‍ ആരാധകരെല്ലാം കാരിയസിന്റെ സങ്കടത്തിനൊപ്പമാണ്. തെറ്റുകള്‍ മനുഷ്യസഹജമാണെന്നും ആ ദുരന്തത്തില്‍ നിന്ന് കാരിയസിനെ തിരിച്ചുകൊണ്ടു വരാനാണ് ശ്രമിക്കേണ്ടതെന്നും ആരാധകര്‍ കരുതുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയടക്കമുള്ളവര്‍ കാരിയസിന് പിന്തുണയുമായി വന്നിരുന്നു. പറ്റിപ്പോയ തെറ്റ് ഏറ്റുപറഞ്ഞ കാരിയസ് എല്ലാവര്‍ക്കും മാതൃകയാണെന്നായിരുന്നു രോഹിതിന്റെ ട്വീറ്റ്.

ലിവര്‍പൂള്‍ ആരാധികയാണെങ്കിലും പോണ്‍സ്റ്റാറായ മിയ ഖലീഫയും കാരിയസിനൊപ്പമാണ്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മിയ ഖലീഫ ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ക്ക് പിന്തുണ അറിയിച്ചത്. ചിരി തുടരുക, തെറ്റുകള്‍ മനുഷ്യസഹജമാണ് എന്നായിരുന്നു മിയയുടെ പോസ്റ്റ്. ഒപ്പം കാരിയസ് ചിരിക്കുന്ന ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. 

ഒപ്പം റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിനെ മിയ ഖലീഫ തെറി പറയുന്നുമുണ്ട്. മത്സരത്തിനിടയില്‍ ലിവര്‍പൂള്‍ താരം മുഹമ്മദ് സലായെ സെര്‍ജിയോ റാമോസ് പരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് സല കളിക്കിടയില്‍ ഗ്രൗണ്ട് വിട്ടു. ഇതാണ് മിയ ഖലീഫയുടെ ദേഷ്യത്തിന് പിന്നില്‍.

post

Content Highlights:  Mia Khalifa consoles Loris Karius and ScoldesSergio Ramos after Champions League Final