ബോക്‌സിങ്ങ് റിങ്ങില്‍ എതിരാളിയെ ഇടിച്ചിട്ട് കൈയടി നേടാന്‍ മാത്രമല്ല, പാട്ടിലൂടെ ആരാധകരെ പാട്ടിലാക്കാനും മേരി കോമിനറിയാം. 

ഇങ്ങനെ മേരി കോം പാട്ടു പാടുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത്. ലതാ മങ്കേഷ്‌കറുടെ ക്ലാസിക് പാട്ട് അജീബ് ദാസ്താന്‍ ആണ് മേരി പാടി ഹിറ്റാക്കിയത്. 1960-ല്‍ പുറത്തിറങ്ങിയ ദില്‍ അപ്‌നെ ഓര്‍ പ്രീത് പരായി എന്ന ചിത്രത്തിലേതാണ് ഈ പാട്ട്. 

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണം നേടി മേരി കോം ചരിത്രമെഴുതിയിരുന്നു. ഇതിനുശേഷം നടന്ന സ്വീകരണ പരിപാടിയിലായിരുന്നു പാട്ടു പാടിയത്. 

Content Highlights: Mary Kom singing Ajeeb Dastan Boxing