സിഡ്നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ഏകദിനം ഓസീസ് ബാറ്റ്‌സ്മാന്‍മാരുടെ ബാറ്റിങ് വിരുന്ന് കൊണ്ട് ശ്രദ്ധേയമായിരുന്നു. എന്നാല്‍ അതിനേക്കാള്‍ ശ്രദ്ധപിടിച്ചുപറ്റിയ സംഭവം ഗ്യാലറിയിലാണ് അരങ്ങേറിയത്. ഒരു പ്രൊപ്പോസല്‍ സീന്‍.

ഇന്ത്യന്‍ ഇന്നിങ്‌സ് 20 ഓവര്‍ പിന്നിട്ട ശേഷമായിരുന്നു സംഭവം. ഓസ്ട്രേലിയന്‍ കാമുകിയോട് പ്രണയാഭ്യര്‍ഥന നടത്തിയ ഇന്ത്യന്‍ ആരാധകന് പ്രണയസാഫല്യം.

പ്രണയാഭ്യര്‍ഥന നടത്തുന്ന ദൃശ്യങ്ങള്‍ ടി.വി. സ്‌ക്രീനില്‍ തെളിഞ്ഞതോടെ സാമൂഹികമാധ്യമങ്ങള്‍ വീഡിയോ ഏറ്റെടുത്തു. ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്​വെല്ലും കൈയടികളോടെ പ്രണയരംഗത്തെ സ്വാഗതം ചെയ്തു. അഭ്യര്‍ഥന സ്വീകരിച്ചതായി ഓസ്ട്രേലിയന്‍ പെണ്‍കുട്ടി സ്ഥിരീകരിച്ചു.

സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ അരങ്ങേറിയ ഈ സംഭവത്തിന്റെ വീഡിയോ ക്രിക്കറ്റ് ഓസ്ട്രേലിയയും പങ്കുവെച്ചിട്ടുണ്ട്.

Content Highlights: Marriage proposal during second ODI at SCG