റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ നായകനായി തെരഞ്ഞെടുക്കപ്പെട്ട് മലയാളികള്‍ക്ക് അഭിമാനമായ പി.ആര്‍ ശ്രീജേഷിന് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അഭിനന്ദനം. ''റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ മലയാളി താരം പി.ആര്‍ ശ്രീജേഷ് നയിക്കും. അഭിനന്ദനങ്ങള്‍!'' മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഒളിമ്പിക്‌സ് ഗെയിംസില്‍ ഇന്ത്യയെ നയിക്കുന്ന ആദ്യ മലയാളിയായി ശ്രീജേഷിനെ റിയോയില്‍ ചരിത്ര നിയോഗമാണ് കാത്തിരിക്കുന്നത്.  ഇന്ത്യയുടെ ആദ്യ മത്സരം ഓഗസ്റ്റ് ആറിന് അയര്‍ലന്‍ഡിനെതിരെയാണ്. അര്‍ജന്റീന, കാനഡ്, ജര്‍മനി, അയര്‍ലന്‍ഡ്, ഹോളണ്ട് എന്നീ രാജ്യങ്ങളുള്‍പ്പെട്ട ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ കളിക്കുക.